മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍
രാകുൽ പ്രീതും അമൻ പ്രീതും

മയക്കുമരുന്ന് കേസ്; നടി രാകുല്‍ പ്രീതിന്റെ സഹോദരൻ അമൻ അറസ്റ്റില്‍

ഹൈദരാബാദ്: ബോളിവുഡ് നടി രാകുൽ പ്രീത് സിങ്ങിന്‍റെ സഹോദരൻ അമൻ പ്രീത് സിങ്ങിനെ മയക്കുമരുന്ന് കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരബാദ് പോലീസാണ് ഇവരെ തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

കൊക്കൈൻ ഉപയോഗിച്ചതിനും കൈവശം വെച്ചതിനും നാലു സുഹൃത്തുക്കൾക്കൊപ്പമാണ് അമൻ പിടിയിലായത്. ഇവരിൽനിന്ന് 35 ലക്ഷം വിലവരുന്ന 199 ഗ്രാം കൊക്കൈൻ പിടിച്ചെടുത്തു. നർസിംഗിയിലെ ഫ്ലാറ്റിൽ തെലങ്കാന മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. അനികേത് റെഡ്ഡി, പ്രസാദ്, മധുസൂധനൻ, നിഖിൽ ദമാൻ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

രണ്ട് പാസ്പോർട്ട്, രണ്ടു ബൈക്കുകൾ, 10 മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കൈൻ വിൽപന നടത്തുന്ന രണ്ടു നൈജീരിയൻ സ്വദേശികൾ ഉൾപ്പെടെ അഞ്ചുപേരെ കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളെയും പിടികൂടിയത്.

അതേസമയം അമൻ അടക്കം അഞ്ചുപേരും മയക്കുമരുന്ന് ഉപയോഗിച്ചതായി മൂത്രപരിശോധനയില്‍ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് നൈജീരിയൻ സ്വദേശികളുമായുള്ള ബന്ധമടക്കം പരിശോധിച്ച്‌ വരികയാണ്.
<BR>
TAGS : DRUG ARREST,
SUMMARY : Drug case. Actress Rakul Preet’s brother Aman arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *