കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു

ബെംഗളൂരു: അൾസൂരു ശ്രീനാരായണ സമിതി ആസ്ഥാനത്ത് മഹാകവി കുമാരനാശാൻ്റെ പ്രതിമ അനാഛാദനം ചെയ്തു. കുമാരനാശാൻ്റെ നൂറാം സ്മൃതി വാർഷികത്തിൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്.

സമിതി പ്രസിഡണ്ട് എൻ രാജമോഹനൻ അനാഛാദന കർമ്മം നിർവഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ എഴുത്തുകാരായ സുധാകരൻ രാമന്തളി, ജെ. ഹരിദാസൻ എന്നിവർ മുഖ്യാതിഥികളായി. പ്രസിഡണ്ട് എൻ. രാജമോഹനൻ അധ്യക്ഷത വഹിച്ചു. പ്രതിമ തയ്യാറാക്കിയ വിനോദ് കലാലയത്തെ ആദരിച്ചു.

സമിതി ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, പഠനകേന്ദ്രം ചെയർമാൻ വെൺമണി സുരേന്ദ്രൻ, അഡ്വ. സത്യൻ പുത്തൂർ, സി.പി. രാധാകൃഷ്ണൻ, മനോഹരൻ, പി.എ. കുമാരൻ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, എസ്. സലീം കുമാർ, മധു കലമാനൂർ, അഡ്വ. മെൻ്റോ ഐസക്, ശിബു ശിവദാസ്, അലക്സ് ജോസഫ്, ടി.വി. ചന്ദ്രൻ, സജീവ് എന്നിവർ സംസാരിച്ചു. എ.ബി. അനൂപ് നന്ദി പറഞ്ഞു.
<br>
TAGS : SREE NARAYANA SAMITHI
SUMMARY : Kumaranashan statue unveiling at Halsuru sri Narayana Samithi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *