കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗം കുടുംബസംഗമം

ബെംഗളൂരു : കെഎൻഎസ്എസ് വൈറ്റ്ഫീൽഡ് കരയോഗത്തിൻ്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എംഎൽആർ കൺവെൻഷൻ സെൻ്ററിൽ നടത്തി. പ്രസിഡൻ്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി  അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ  രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ  മുരളീധർ  നായർ, എജിടി കൺവീനർ ലത  അനിൽ, കരയോഗം സെക്രട്ടറി പുരുഷോത്തമൻ, മഹിളാ വിഭാഗം സെക്രട്ടറി ദിവ്യ, എന്നിവർ പങ്കെടുത്തു.  ചലച്ചിത്രതാരം കവിത നായർ, പിന്നണിഗായിക കൃഷ്ണദിയ എന്നിവർ  പ്രത്യേക ക്ഷണിതാക്കളായിരുന്നു.

തുടര്‍ന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. യക്ഷഗാനം, മെഗാ തിരുവാതിര, ഓട്ടൻതുള്ളൽ, കളരിപ്പയറ്റ്, കുട്ടികളുടെ ഗാനമേള, വൈവിധ്യമാർന്ന നൃത്തങ്ങൾ, നൃത്തനാടകം ‘ഗ്രാമം’ എന്നിവയായിരുന്നു പ്രധാന ആകർഷണങ്ങൾ. എജിടി ജോയിൻ്റ് കൺവീനർ  ചന്ദ്രകുമാർ നന്ദി പറഞ്ഞു. അത്താഴവിരുന്നോടെ പരിപാടികൾ സമാപിച്ചു.
<br>
TAGS : KNSS
SUMMARY : KNSS Whitefield Karayogam Kudumbasamagam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *