പെരിയാര്‍ കരകവിഞ്ഞു: ആലുവ ശിവക്ഷേത്രം വെള്ളത്തിലായി

പെരിയാര്‍ കരകവിഞ്ഞു: ആലുവ ശിവക്ഷേത്രം വെള്ളത്തിലായി

കനത്ത മഴയില്‍ ആലുവ ശിവക്ഷേത്രം മുങ്ങി. ആലുവ മണപ്പുറത്ത് പെരിയാർ കരകവിഞ്ഞൊഴുകി അമ്പലത്തിലും മണപ്പുറത്തും രണ്ടടിയോളം വെള്ളം കയറി. വൃഷ്ടി പ്രദേശങ്ങളില്‍ ഉള്‍പ്പെടെ രണ്ടുദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്നാണ് പെരിയാറില്‍ വെള്ളം വർധിച്ചത്. പെരിയാർ കരകവിഞ്ഞതോടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ എല്ലാം മുകളിലത്തെ അമ്പലത്തിലേക്ക് മാറ്റി.

ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറുന്നത്. അതേസമയം കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കുമുള്‍പ്പെടെ തകരാർ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ നാശനഷ്ടവുമുണ്ടായത്.

TAGS : PERIYAR | TEMPLE | HEAVY RAIN
SUMMARY : Periyar drowns: Aluva Shiva temple flooded

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *