കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നേത്രാവതി നാളെ രാവിലെ 8 മണിക്ക്

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നേത്രാവതി നാളെ രാവിലെ 8 മണിക്ക്

മംഗളൂരു: കനത്ത മഴയിൽ കൊങ്കൺ പാതയിൽ മണ്ണിടിച്ചിലുണ്ടായതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം- എൽടിടി നേത്രാവതി നാളെ രാവിലെ എട്ട് മണിക്കാണ് പുറപ്പെടുന്നത്. നാളെ രാവിലെ പുറപ്പെടേണ്ട നേത്രാവതി റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച കൊച്ചുവേളിയിൽ നിന്നു യാത്ര തുടങ്ങേണ്ട ലോകമാന്യ തിലക് ​ഗരീബ് രഥ് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. 14ാം തീയതി പുറപ്പെട്ട അമൃത്സർ- കൊച്ചുവേളി എക്സ്പ്രസ് വഴിതിരിച്ചുവിട്ടു.

രത്ന​ഗി​രിയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടർന്നാണ് ​ഗതാ​ഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയിൽ കൊങ്കൺ റെയിൽവേ പാളത്തിൽ വിള്ളൽ വീണതായും റിപ്പോർട്ടുണ്ട്.

16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കല്യാൺ– ലോണാവാല– ജോലാർപേട്ട– പാലക്കാട്– ഷൊർണൂർ വഴി സർവീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം എക്സ്പ്രസ്, എൽടിടി തിരുവനന്തപുരം എക്സ്പ്രസ്, ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.

<BR>
TAGS : KONKAN RAILWAY | LAND SLIDE
SUMMARY : Landslides on Konkan Highway. Control of train traffic

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *