നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു

നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണിയമ്മ (95) അന്തരിച്ചു. ഓർമക്കുറവും വാർധക്യ സഹജമായ അസുഖങ്ങളും മൂലം ചികിത്സയിലായിരുന്നു. ഭർത്താവും മക്കളും മരണപ്പെട്ട കുളപ്പുള്ളി ലീല നോർത്ത് പറവൂർ ചെറിയ പള്ളിയിലെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. പരേതനായ കൃഷ്ണകുമാറാണ് കുളപ്പുള്ളി ലീലയുടെ ഭർത്താവ്.

നാളെ പന്ത്രണ്ട് മണിക്ക് ആണ് സംസ്കാരം നടത്തുക. നാടകത്തിലൂടെയാണ് കുളപ്പുള്ളി ലീല സിനിമയിലെത്തുന്നത്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമ്മയാണ് തന്റെ എല്ലാമെന്ന് പലപ്പോഴും അഭിമുഖങ്ങളിലൂടെ കുളപ്പുള്ളി ലീല പറഞ്ഞിട്ടുണ്ട്.

TAGS : KERALA | PASSED AWAY
SUMMARY : Actress Kulapulli Leela’s mother passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *