അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

അജ്ഞാതർ വീടിനു തീയിട്ടു; അമ്മയും മകളും വെന്തുമരിച്ചു

ബെംഗളൂരു: അജ്ഞാതർ വീടിനു തീയിട്ടതോടെ അമ്മയും മകളും വെന്തുമരിച്ചു. ബാഗൽകോട്ട് മുധോൾ താലൂക്കിലെ ബെലഗലി ഗ്രാമത്തിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കുടുംബം ഉറങ്ങി കിടക്കുമ്പോഴാണ് ചിലർ പെട്രോൾ ഒഴിച്ച് വീടിനു തീവച്ചത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതര പൊള്ളലേറ്റു. സൈനബ് പെന്ദാരി (55), ഷബാന (25) പെന്ദാരി എന്നിവരാണ് മരിച്ചത്, ദസ്തഗിർസാബ് പെന്ദാരി, മകൻ ശുഭാൻ പെന്ദാരി എന്നിവർക്കാണ് പൊള്ളലേറ്റത്.

പെട്രോളിൻ്റെ മണം വന്നതിനാൽ വീടിനു പുറത്തിറങ്ങിയ ദസ്തഗീർസാബിൻ്റെ ചെറുമകൻ സാദിഖ് പെന്ദാരി പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ദസ്തഗീർസാബും സുബാനും ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു ചുറ്റും പെട്രോൾ ഒഴിച്ചാണ് തീവച്ചതെന്നും പെട്രോളിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബാഗൽകോട്ട് എസ്പി അമർനാഥ് റെഡ്ഡിയും ഫോറൻസിക്, ഡോഗ് സ്ക്വാഡും സംഭവസ്ഥലം സന്ദർശിച്ച് മുധോൾ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ വീടിനു സമീപത്തുണ്ടായിരുന്ന നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

TAGS: KARNATAKA | FIRE | DEATH
SUMMARY: Mother, daughter burnt alive after shed sprayed with petrol

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *