ജയിലില്‍ കുഴഞ്ഞ് വീണു; കെ കവിതയെ ആശുപത്രിയിലേക്ക് മാറ്റി

ജയിലില്‍ കുഴഞ്ഞ് വീണു; കെ കവിതയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉടനെതന്നെ കവിതയെ ഡൽഹി ദീൻ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്‌ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11ന് സിബിഐയും കവിതയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ ആറ് ദിവസത്തിന് ശേഷം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.

2014 മുതൽ 2019 വരെ നിസാമബാദിൽ നിന്നുള്ള ലോക്സഭ അംഗമായിരുന്നു കവിത. മദ്യനയത്തിൽ ആം ആദ്മി പാർടിയിലെ ഉയർന്ന നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും 100 കോടി കൈക്കൂലി നൽകിയെന്നുമാണ് കേസ്.
<BR>
TAGS : LIQUAR SCAM DELHI |  K KAVITHA
SUMMARY : He collapsed in prison; K Kavita was shifted to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *