എണ്ണ കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണാതായി

എണ്ണ കപ്പൽ മുങ്ങി; 13 ഇന്ത്യക്കാരെ കാണാതായി

മസ്കറ്റ്: ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞ് 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 ജീവനക്കാരെ കാണാനില്ല. കാണാതായവരിൽ മൂന്ന് പേര്‍ ശ്രീലങ്കന്‍ പൗരന്മാരാണ്.

കപ്പല്‍ മുങ്ങുകയും തലകീഴായി മറിയുകയുമായിരുന്നെന്ന് ഒമാന്‍ ഭരണകൂടം അറിയിച്ചു. കൊമോറസിന്റെ ഉടമസ്ഥതയിലുള്ള പ്രസ്റ്റീജ് ഫാല്‍ക്കണ്‍ എന്ന കപ്പലാണ് മുങ്ങിയത്.

ഒമാനിലെ ദുഖ്വത്തിന് സമീപം റാസ് മദ്രാക്ക പ്രദേശത്തിന് തെക്ക് കിഴക്കായി 25 നോട്ടിക്കല്‍ മൈല്‍ (28.7 മൈല്‍) അകലെയാണ് എണ്ണക്കപ്പല്‍ മറിഞ്ഞത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. മുങ്ങിയ കപ്പലില്‍ നിന്നും എണ്ണയോ എണ്ണ ഉല്‍പന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. അപകടം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് ഒമാന്‍ ഇതുസംബന്ധിച്ച് എക്സിലൂടെ വിവിരം പുറത്തുവിട്ടത്.

<BR>
TAGS : OMAN | SHIPWRECK
SUMMARY : Oil tanker sunk; 13 Indians are missing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *