മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

മുഹറം; ബെംഗളൂരുവിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടും

ബെംഗളൂരു: മുഹറം പ്രമാണിച്ച് ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) അറിയിച്ചു. ഹൊസൂർ റോഡിൽ ജോൺസൺ മാർക്കറ്റിനും എൽജിൻ അപ്പാർട്ട്‌മെൻ്റിനും ഇടയിൽ ഉച്ചയ്ക്ക് 1 നും 5.30 നും ഇടയിലാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്.

ബ്രിഗേഡ് റോഡിൽ നിന്ന് ശോലെ സർക്കിൾ വഴി വരുന്ന വാഹനങ്ങൾ റിച്ച്‌മണ്ട് റോഡ്, റീനിയസ് സ്ട്രീറ്റ്, ലാങ്ഫോർഡ് റോഡ് വഴി ഹൊസൂർ റോഡിൽ പോകണം. അഡുഗോഡി ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ സെമിത്തേരി ക്രോസ് റോഡിലൂടെ ബെർലി സ്ട്രീറ്റ്, ലാംഗ്ഫോർഡ് റോഡ്, നഞ്ചപ്പ സർക്കിൾ വഴി റിച്ച്മണ്ട് റോഡിലോ ശാന്തിനഗർ ജംഗ്ഷനിലോ എത്തിചേരണം.

ഹൊസൂർ റോഡിൽ നിന്ന് വരുന്ന ചരക്ക് വാഹനങ്ങൾക്ക് അഡുഗോഡി ജംഗ്ഷൻ, മൈക്കോ ജംഗ്ഷൻ, വിൽസൺ ഗാർഡൻ മെയിൻ റോഡ് വഴി സിദ്ധയ്യ റോഡിൽ എത്തിച്ചേരാം.

TAGS: BENGALURU UPDATES | TRAFFIC DIVERSION
SUMMARY: Traffic diversions on Bengaluru’s Hosur Road for Muharram

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *