കന്നഡിഗർക്കായുള്ള സംവരണ ബില്ലിനെതിരെ ബെംഗളൂരുവിലെ സംരംഭകർ

കന്നഡിഗർക്കായുള്ള സംവരണ ബില്ലിനെതിരെ ബെംഗളൂരുവിലെ സംരംഭകർ

ബെംഗളൂരു: സംസ്ഥാന സർക്കാരിന്റെ തദ്ദേശീയ സംവരണ ബില്ലിനെതിരെ  പ്രതികരിച്ച് ബെംഗളൂരു സംരംഭകർ. എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും 50-75 ശതമാനം കന്നഡക്കാരെ ഉൾപ്പെടുത്തുന്നത് നിർബന്ധമാക്കുന്നതാണ് പുതിയ സംവരണ ബിൽ. ബിൽ ബെംഗളൂരു സംരംഭകർക്കിടയിൽ കടുത്ത അമർഷമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളും ആഗോള എംഎൻസികളും പ്രവർത്തിക്കുന്ന  ബെംഗളൂരു നഗരത്തിൽ കന്നഡിഗ സംവരണ ബിൽ നടപ്പിലാക്കിക്കൊണ്ട് സ്ഥാപനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്ന് സംരംഭകർ വ്യക്തമാക്കി. സൗഹൃദപരമായതും വ്യവസായങ്ങളെ സ്വാഗതം ചെയ്യുന്നതുമായ നഗരം എന്ന ബെംഗളൂരുവിന്റെ വിശേഷണത്തെ ഇല്ലാതാക്കുന്നതാണ് കർണാടക സർക്കാരിന്റെ പുതിയ ബില്ലെന്നും സ്ഥാപന ഉടമകൾ ചൂണ്ടിക്കാട്ടി.

ബില്ലിലെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മുന്നോട്ടുപോകാൻ ഒരു കോർപ്പറേറ്റ് സ്ഥാപനത്തിനും കഴിയില്ല. സംരംഭകരുമായോ സ്ഥാപന ഉടമകളുമായോ യാതൊരു കൂടിയാലോചനകളും നടത്താതെയാണ് ഇത്തരമൊരു ബിൽ സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ബിൽ നടപ്പിലാക്കുകയാണെങ്കിൽ ബിസിനസ് ഹൈദരാബാദിലേക്കോ ഗുരുഗ്രാമിലേക്കോ മാറ്റാനാണ് തങ്ങൾ ഉദ്ദേശിക്കുന്നത് എന്നും  സംരംഭകർ വ്യക്തമാക്കി.

 

TAGS: KARNATAKA | RESERVATION BILL
SUMMARY: Industrialists oppose new reservation bill proposed by karnataka govt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *