ബെംഗളൂരു: എന്‍എസ്എസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവുബലി ബലിതര്‍പ്പണം ഓഗസ്റ്റ് 3ന് ശനിയാഴ്ച പുലര്‍ച്ചെ 3.30 മുതല്‍ രാവിലെ 9 മണി വരെ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്ന കല്ല്യാണി തീര്‍ത്ഥത്തില്‍ വെച്ച് നടത്തും. പാലക്കാട് മാത്തൂര്‍ മന ജയറാം ശര്‍മ മുഖ്യകാര്‍മികത്വം വഹിക്കും. പിതൃതര്‍പ്പണത്തിന് ആവശ്യമായ പൂജാ സാധനങ്ങളും തര്‍പ്പണത്തിനു ശേഷം പ്രഭാത ഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. പിതൃതര്‍പ്പണത്തില്‍ പങ്കുചേരാനുള്ള പ്രവേശന കൂപ്പണുകള്‍ എന്‍എസ്എസ് കര്‍ണാടകയുടെ എല്ലാ കരയോഗങ്ങളിലും, അന്നേദിവസം പുലര്‍ച്ചെ മുതല്‍ അള്‍സൂര്‍ തടാകത്തിനോട് ചേര്‍ന്നകൗണ്ടറില്‍ നിന്നും ലഭ്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9342936708, 9008553751.
<br>
TAGS : NSSK,
SUMMARY : Karkkataka Vavu bali

Posted inASSOCIATION NEWS
