ഒമാനില്‍ മുങ്ങിയ എണ്ണകപ്പലില്‍ നിന്ന് ഇന്ത്യക്കാർ അടക്കം 9 പേരെ രക്ഷപ്പെടുത്തി

ഒമാനില്‍ മുങ്ങിയ എണ്ണകപ്പലില്‍ നിന്ന് ഇന്ത്യക്കാർ അടക്കം 9 പേരെ രക്ഷപ്പെടുത്തി

മസ്ക്കറ്റ്: ഒമാനില്‍ മുങ്ങിയ എണ്ണകപ്പല്‍ പ്രസ്റ്റീജ് ഫാൽക്കണില്‍ നിന്ന് ഒൻപത് പേരെ രക്ഷപെടുത്തി. ഇന്ത്യൻ നാവിക സേന രക്ഷപെടുത്തിയവരിൽ എട്ട് ഇന്ത്യാക്കാരും ഒരു ശ്രീലങ്കൻ പൗരനും. കപ്പൽ പൂർണമായും മുങ്ങി കണ്ടെത്താനാകാത്തവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി നാവിക സേന. അഞ്ച് ഇന്ത്യാക്കാരെയും രണ്ട് ശ്രീലങ്കക്കാരെയുമാണ് ഇനി കണ്ടെത്താനുള്ളത്.

കഴിഞ്ഞ ദിവസമാണ് കപ്പൽ മുങ്ങി ഇന്ത്യക്കാർ അടക്കമുള്ളവരെ കാണാതായത്. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്. തിരച്ചിൽ ദൗത്യത്തിൽ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലായ ഐ എൻ എസ് ടെഗും സമുദ്ര നിരീക്ഷണ വിമാനനമായ പി -81 ഉം തിരച്ചിൽ ദൗത്യത്തിന്‍റെ ഭാഗമായി. ഒമാനി കപ്പലുകളും പ്രവർത്തനത്തിൽ പങ്കാളികളാണ്.

<br>
TAGS : SHIPWRECK | OMAN
SUMMARY : 9 people, including Indians, were rescued from the sunken oil tanker in Oman

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *