മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു

മുണ്ടുടുത്ത് എത്തിയ കർഷകന് മാളിൽ പ്രവേശനം നിഷേധിച്ചു

ബെംഗളൂരു: മുണ്ടുടുത്ത് ഷോപ്പിംഗ് മാളിലെ തിയേറ്ററിൽ സിനിമ കാണാനെത്തിയ പ്രായം ചെന്ന കർഷകന് പ്രവേശനം നിഷേധിച്ചു. ബെംഗളൂരുവിലെ ജിടി മാളിലാണ് സംഭവം. കർഷകനെയും മകനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥർ വേഷം കണ്ടതോടെ തടയുകയായിരുന്നു.

മാളിലെ സിനിമാ തിയേറ്ററിൽ കർഷകനും മകനും സിനിമയ്‌ക്ക് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. സിനിമ കാണുന്നതിനുവേണ്ടി ടിക്കറ്റുമായി എത്തിയപ്പോഴാണ് ഇരുവരെയും തടഞ്ഞത്. മുണ്ട് ധരിച്ചവർക്ക് മാളിൽ പ്രവേശനം അനുവദിക്കുന്നില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞത്. തങ്ങൾ ഏറെ ദൂരെനിന്ന് വരുന്നവരാണെന്നും മറ്റുവസ്ത്രങ്ങൾ കൈയിലില്ലെന്നും അറിയിച്ചെങ്കിലും മാനേജ്മെന്റ് നിർദ്ദേശങ്ങൾ പാലിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയൂ എന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇരുവരോടും പറഞ്ഞത്. പാന്റ് ധരിച്ചാൽ ആ നിമിഷം അകത്തേക്ക് വിടാമെന്നും സെക്യൂരിറ്റി കർഷകനോട് പറഞ്ഞു.

എന്നാൽ മാളിലെത്തിയ മറ്റുള്ളവർ ഇതിൽ ഇടപെട്ടു. തുടർന്ന് മാൾ അധികൃതർ തെറ്റ് തിരുത്തുകയും വൃദ്ധനും മകനും സിനിമ കാണാനും അനുവദിച്ചു.

TAGS: BENGALURU | FARMER | MALL
SUMMARY: Farmer denied entry into mall for his clothes

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *