മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ വെടിവെച്ച് പിടികൂടി

മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ വെടിവെച്ച് പിടികൂടി

ബെംഗളൂരു : മയക്കുമരുന്നുകടത്ത് കേസിലെ പ്രതിയെ ഹൊസകോട്ടെ പോലീസ് വെടിവെച്ച് പിടികൂടി. സെയ്ദ് സുഹൈൽ (36) ആണ് പിടിയിലായത്. ദൊഡ്ഡ അമനികെരെയിലെ ടോൾ പ്ലാസയിൽനിന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനു നേരേ കത്തിവീശി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ഇയാളുടെ ഇടതുകാലിന് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട വലതുകാലിൽ തുളച്ചുകയറി സുഹൈല്‍ കുഴഞ്ഞുവീഴുകയായിരുന്നു. പരുക്കേറ്റ ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊലപാതകശ്രമം, നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തുക്കൾ (എൻഡിപിഎസ്) ലംഘനങ്ങൾ, ആയുധ നിയമ ലംഘനങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് കേസുകളെങ്കിലും സുഹൈലിനെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. യെലഹങ്ക ന്യൂ ടൗൺ, കെആർ പുരം, ബെംഗളൂരു റൂറലിലെ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലായി ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു.
<BR>
TAGS : BENGALURU | CRIME NEWS
SUMMARY : The suspect in the drug trafficking case was shot and arrested

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *