ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബെംഗളൂരു: ഓടുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. ബെംഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ചിക്കമഗളൂരു ജില്ലയിലെ ബലെഹോന്നൂരിലെ റോട്ടറി സർക്കിളിൽ വെച്ചാണ് അപകടമുണ്ടായത്. ബസിന്റെ പിൻവശത്തെ ടയർ ആണ് പൊട്ടിത്തെറിച്ചത്.

ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. റോട്ടറി സർക്കിളിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് അപകട ദൃശ്യങ്ങൾ പതിഞ്ഞത്. സുഗമ ടൂർസ് ആൻഡ് ട്രാവൽസിന്റെ ബസായിരുന്നു അപകടത്തിൽ പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Passengers escape unharmed as bus tyre detaches mid-journey in Chikkamagaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *