യുപിയില്‍ ട്രെയിൻ അപകടം; 10 കോച്ചുകള്‍ പാളം തെറ്റി

യുപിയില്‍ ട്രെയിൻ അപകടം; 10 കോച്ചുകള്‍ പാളം തെറ്റി

ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി അപകടം. ചണ്ഡിഗഡ് -ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ജിലാഹി സ്റ്റേഷന് സമീപം പികൗര എന്ന സ്ഥലത്താണ് അപകടം നടന്നത്. യാത്രക്കാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയില്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നല്‍കി.

ചണ്ഡിഗഡില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്കും തിരിച്ചും സർവീസ് നടത്തുന്ന ദിബ്രുഗഡ് എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോർട്ട്. 10-12 കോച്ചുകള്‍ പാളം തെറ്റിയതായാണ് വിവരം. സംഭവത്തിൽ രണ്ട് പേർ മരിച്ചതായും 25 പേർക്ക് പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പുറത്തുവരുന്നുണ്ട്.

TAGS : TRAIN ACCIDENT | UTHERPRADHESH
SUMMARY : Train accident in UP; 10 coaches derailed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *