ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ഉത്തര കന്നഡയിലെ മണ്ണിടിച്ചിൽ; രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബെംഗളൂരു: ഉത്തര കന്നഡ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് പേരുടെ മൃതദേഹം ബുധനാഴ്ചയോടെ കണ്ടെടുത്തിരുന്നു. ഇതോടെ മരിച്ച ഏഴ് പേരുടെയും മൃതദേഹം ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ജില്ലയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതേതുടർന്ന് ദേശീയപാത 66-ൽ വാഹനഗതാഗതം താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

ലോക്കൽ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, ഫയർ ആൻഡ് എമർജൻസി സർവീസ്, മറ്റ് രക്ഷപ്രവർത്തന ഏജൻസികൾ എന്നിവരെത്തിയാണ് കാണാതായവർക്കായി തിരച്ചിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയായിരുന്നു. ദേശീയ പാതയോരത്ത് ഭക്ഷണശാല നടത്തിയിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരിൽ നാലുപേർ.

ലക്ഷ്മൺ നായക്, ഭാര്യ ശാന്തി, മക്കളായ റോഷൻ, അവന്തിക എന്നിവരാണ് മരിച്ചത്. രണ്ട് ടാങ്കർ ലോറി ഡ്രൈവർമാർമാർ, മരിച്ച മറ്റൊരാളെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് (കാർവാർ) നാരായണ പറഞ്ഞു.

അതേസമയം, കനത്ത മഴയിൽ കുന്നുകൾ ഇടിഞ്ഞുതാഴ്ന്നതും റോഡിന് സാരമായ തകരാർ സംഭവിച്ചതും കാരണം ചിക്കമഗളൂരു  സീതാലയനഗിരി-മുല്ലയനഗിരി മേഖലയിൽ ജൂലൈ 22 വരെ വാഹനഗതാഗതം നിരോധിച്ചിട്ടുണ്ട്.

TAGS: KARNATAKA | LANDSLIDE
SUMMARY: Two more deadbodies found in uttara kannada landslide

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *