ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഭക്ഷ്യവിഷബാധ; നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് നടി ജാൻവി കപൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ച് ദിവസമായി തളര്‍ച്ച അനുഭവപ്പെട്ട നടിയെ ജൂലൈ 18 നാണ് മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ് ബോണി കപൂറാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ദിവസത്തിനകം ആരോഗ്യം പൂർവസ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബോണി കപൂര്‍ പറഞ്ഞു. മുംബൈയിലെ എച്ച്.എന്‍ റിലയൻസ്‌ ആശുപത്രിയിലാണ് നടി ചികിത്സയിലുള്ളത്.

ആനന്ദ് അംബാനി – രാധിക മെര്‍ച്ചന്റ് വിവാഹച്ചടങ്ങളിൽ ജാൻവി സജീവമായി പങ്കെടുത്തിരുന്നു. തുടർന്ന് ചെന്നൈയിലെ വീട്ടിലെത്തുകയും ശേഷം മുംബൈയിലെത്തുകയും ചെയ്തു. ചെന്നൈയിൽനിന്ന് എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു.

സുധാൻഷു സാരിയയുടെ ഉലജ് ആണ് ജാൻവിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളി നടൻ റോഷൻ മാത്യു ഈ ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
<br>
TAGS : JANHVI KAPOOR | FOOD POISON
SUMMARY : Food poisoning. Actress Jhanvi Kapoor was admitted to the hospital

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *