അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

അഭ്യൂഹങ്ങൾക്ക് വിട; ഹാർദിക്കും നടാഷയും വേര്‍പിരിയുന്നു

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേര്‍പിരിയുന്നു. നാല് വര്‍ഷത്തെ വിവാഹ ബന്ധം വേര്‍പിരിയുന്നതായി ഹാര്‍ദിക് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഏറെ നാളായി നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് വിരാമമാകുകയാണ്.

നാലു വർഷത്തെ വൈവാഹിക ബന്ധത്തിനുശേഷം താനും നടാഷയും പരസ്‌പരം വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ ഒരുപാട് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഈ വേർപിരിയൽ രണ്ടുപേർക്കും നല്ലതാണെന്നാണ് കരുതുന്നതെന്ന് ഹാർദിക് പ്രതികരിച്ചു.

മകനായ അഗസ്‌ത്യയുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നുകൊണ്ട് തീരുമാനങ്ങൾ എടുക്കും. കുഞ്ഞിൻ്റെ സന്തോഷത്തിന് വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുന്നതായിരിക്കും. ഏറെ പ്രയാസകരമായ സമയത്ത് ആരാധകരുടെ പിന്തുണയും, തങ്ങളുടേതായ സ്വകാര്യതയും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: SPORTS | HARDIK PANDYA
SUMMARY: Hardik pandya and partner natasa to get seperated

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *