എച്ച്1 എന്‍1: എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു

എച്ച്1 എന്‍1: എറണാകുളത്ത് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. പനി ബാധിതനായ ലിയോണിനെ ഇന്നലെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ എച്ച്1 എൻ1 പോസിറ്റിവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ ലിയോണിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.

മലപ്പുറത്ത് എച്ച്1 എന്‍1 ബാധിച്ച് കഴിഞ്ഞ ദിവസം ഒരു സ്ത്രീ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ (47) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
<BR>
TAGS : H1 N1 | KERALA
SUMMARY : H1 N1: A four-year-old boy died while undergoing treatment in Ernakulam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *