ലോക്സഭ തിരഞ്ഞെടുപ്പ്; ഒരു കോടി കവിഞ്ഞ് ബെംഗളൂരു വോട്ടർമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി വോട്ടർമാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. ബെംഗളൂരു സൗത്ത്, നോർത്ത്, സെൻട്രൽ, ബെംഗളൂരു റൂറൽ ലോക്‌സഭാ മണ്ഡലങ്ങളിലായി 1,01,27,869 വോട്ടർമാരുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ബിബിഎംപി ചീഫ് കമ്മീഷണറുമായ തുഷാർ ഗിരിനാഥ് പറഞ്ഞു. 2023ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 97,13,349 വോട്ടർമാരാണ് ബെംഗളൂരുവിൽ ഉണ്ടായിരുന്നത്.

 

ലോക്സഭ തിരഞ്ഞെടുപ്പിനായി നഗരത്തിൽ 8,984 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗിരിനാഥ് പറഞ്ഞു. നഗരത്തിൽ 31,173 ഭിന്നശേഷിക്കാരായ വോട്ടർമാരും 1,60,232 യുവ വോട്ടർമാരും 1,665 സർവീസ് വോട്ടർമാരും 2,158 എൻആർഐ വോട്ടർമാരുമുണ്ട്. നഗരത്തിൽ 102 ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ആകെ 28 മസ്റ്ററിങ് കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അമ്പത് ശതമാനം പോളിംഗ് ബൂത്തുകളിലും (4,492) വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ആകെ 305 മൈക്രോ ഒബ്‌സർവർമാരെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെയാണ് ബെംഗളൂരു ഉൾപ്പെടെയുള്ള 14 മണ്ഡലങ്ങളിൽ ആദ്യഘട്ട വോട്ടെടുപ്പ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *