വാവുബലിതർപ്പണം

വാവുബലിതർപ്പണം

ബെംഗളൂരു : എസ്.എൻ.ഡി.പി. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവുബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് മൂന്നിന് വൈകീട്ട് അഞ്ചുമുതൽ ജാലഹള്ളിയിലെ ഗംഗമ്മ ക്ഷേത്രം ഹാളിൽ പിതൃവിശ്വദേവ പൂജനടക്കും. നാലിന് പുലർച്ചെ 4.30-ന് ഗണപതിഹോമത്തിന് ശേഷം 5.30-ന് പിതൃബലിതർപ്പണ പൂജകൾ ആരംഭിക്കും. രാവിലെ 10-ന് തുടങ്ങുന്ന തിലഹവനത്തോടെ പിതൃനമസ്കാര ച്ചടങ്ങുകൾ സമാപിക്കും. ഫോൺ: 9481887418, 9845164841.

ജിഡിപിഎസ് ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ പിതൃ തർപ്പണപൂജ ഓഗസ്റ്റ് മൂന്നിന് രാവിലെ 4.30 മുതൽ മുത്യാലമ്മ നഗറിലുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിന് മുന്‍വശവശത്തു വച്ചു (ജെ.പി പാര്‍ക്കിന് പിറക് വശം) ഗണപതി ഹോമത്തോടു കൂടി ആരംഭിക്കും. വാവ് ബലിക്ക് ശേഷം ലഘുഭക്ഷണം ഉണ്ടായിരിക്കും. വാവുബലിതർപ്പണം ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻ കൂട്ടിബുക്ക്‌ ചെയ്യേണ്ടതാണ്:  7510890323, 7795837355.

പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കർക്കടക വാവു ബലിതർപ്പണ ചടങ്ങുകൾ ഹൊറമാവു അഗ്റ കല്യാണി തടാകത്തിൽ പുലർച്ചെ 4 മുതൽ രാവിലെ 10 വരെ നടക്കും. ബ്രഹ്മശ്രീ തേവർമന ഉണ്ണികൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ബുക്കിംഗിന്: 9742577605, 99401891666. പ്രഭാത ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
<br>
TAGS : RELIGIOUS
SUMMARY : karkataka vavu bali tharppanam

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *