നഞ്ചൻകോട് പാതയിൽ വെള്ളക്കെട്ട്; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

നഞ്ചൻകോട് പാതയിൽ വെള്ളക്കെട്ട്; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : കനത്തമഴയിൽ കപില നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് നഞ്ചൻകോട് ഹൈവേയിൽ വെള്ളം കയറി. വെള്ളക്കെട്ട് രൂക്ഷമായതോടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. മൈസൂരുവിൽനിന്ന് ഗുണ്ടൽപേട്ട് വഴി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും സഞ്ചരിക്കുന്ന വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്.  മല്ലനമൂലെ മഠത്തിന് സമീപത്താണ് റോഡിലും പരിസര പ്രദേശങ്ങളിലുമടക്കം വെള്ളംപൊങ്ങിയത്. വ്യാഴാഴ്ച രാത്രി 11 മുതലാണ് ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടത്. ​

മൈസൂരുഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ അടകനഹള്ളി വ്യവസായ മേഖലയിൽനിന്ന് തിരിഞ്ഞ് ഹെജ്ജിജെ പാലംവഴിയാണ് ഗുണ്ടൽപേട്ടിലേക്കു പോകുന്നത്. കനത്തമഴയും കപില നദി കരകവിഞ്ഞതും കാരണം നഞ്ചൻകോട് ഭാഗത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്. പല സ്ഥലങ്ങളിലും നാലടിയിലേറെ പൊക്കത്തിൽ  വെള്ളം കയറിയിരുന്നു.
<BR>
TAGS : MYSURU
SUMMARY : Water pond on Nanchankod road; Vehicles were diverted

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *