എകെജി സെന്റര്‍ സ്ഫോടനം; കെ സുധാകരനും വി ഡി സതീശനും സമൻസ്

എകെജി സെന്റര്‍ സ്ഫോടനം; കെ സുധാകരനും വി ഡി സതീശനും സമൻസ്

എ കെ ജി സെൻ്റർ സ്ഫോടനക്കേസില്‍ കെ സുധാകരനും വി ഡി സതീശനും സമൻസ് നല്‍കി. കേസെടുത്തിരിക്കുന്നത് പായ്ച്ചിറ നവാസിൻ്റെ പരാതിയിലാണ്. കെ സുധാകരനും വി ഡി സതീശനും കേസിലെ സാക്ഷികളാണ്. ഹർജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത് ഇ പി ജയരാജനും പി കെ ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്നാണ്.

കേരള രാഷ്ട്രീയത്തില്‍ തന്നെ വൻ ചർച്ചയായ എ.കെ.ജി സെന്‍റര്‍ ആക്രമണം നടന്നത് രണ്ടുവര്‍ഷം മുമ്പായിരുന്നു. രാത്രിയില്‍ സെൻ്ററിന് നേർക്ക് സ്ഫോടകവസ്തു എറിയുകയായിരുന്നു. മുഖ്യകവാടത്തിന് സമീപമുള്ള ഹാളിൻ്റെ ഗേറ്റിലൂടെ കുന്നുകുഴി ഭാഗത്തു നിന്നു ബൈക്കിലെത്തിയ ഒരാളാണ് രാത്രി 11.25ന് സ്ഫോടകവസ്തു എറിഞ്ഞതെന്ന് സി സി ടി വി ദൃശ്യത്തില്‍ നിന്ന് കണ്ടെത്തുകയുണ്ടായി.

കൃത്യത്തിന് ശേഷം ഇവർ വേഗത്തില്‍ ബൈക്ക് ഓടിച്ചു പോയി. സെൻ്ററിൻ്റെ മുഖ്യഗേറ്റില്‍ പോലീസ് കാവല്‍ ഉണ്ടായിരുന്നു. എന്നാല്‍, ഹാളിൻ്റെ ഗേറ്റിന് സമീപം പോലീസ് സാമീപ്യം ഇല്ലായിരുന്നു.

AKG Center blast: K Sudhakaran and VD Satheesan summoned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *