കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്റ്റ് ചെയ്ത് ഇഡി

കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്റ്റ് ചെയ്ത് ഇഡി

ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദര്‍ പന്‍വാറിനെ അറസ്‌റ് ചെയ്ത് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ട്രേറ്റ്. അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പില്‍ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തിന്റെ മകനെയും ഇഡി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സോനിപത്തില്‍ നിന്നുള്ള നിയമസഭ അംഗമാണ് സുരേന്ദര്‍ പന്‍വാര്‍.

ഹരിയാനയിലെ യമുനനഗറിലും സമീപ ജില്ലകളിലും അനധികൃതമായി മണല്‍, പാറകള്‍, ചരല്‍ എന്നിവ ഖനനം ചെയ്തതുമായി ബന്ധപ്പെട്ട് 500 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി ആരോപണം. ജനുവരിയില്‍ സുരേന്ദര്‍ പന്‍വറിന്റെ വസതി അടക്കം 20 ഇടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിരോധനത്തിന് ശേഷവും ഖനനം തുടര്‍ന്നതോടെ ഹരിയാന പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.

TAGS : CONGRESS | HARIYANA
SUMMARY : ED arrested Congress MLA Surender Panwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *