അര്‍ജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കുടുംബം

അര്‍ജുനെ കണ്ടെത്താൻ സഹായിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച്‌ കുടുംബം

ബെംഗളൂരു: കർണാടകയിലെ അങ്കോള ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ അർജുന്റെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് ഭാര്യ കൃഷ്ണപ്രിയ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇ-മെയില്‍ മുഖേന കത്തയച്ചു. അഞ്ചു ദിവസമായി തിരച്ചില്‍ നടത്തിയിട്ടും അർജുനെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സൈന്യത്തെ വിന്യസിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ഭാര്യ കൃഷ്ണപ്രിയ ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 5 ദിവസം പിന്നിട്ട തിരച്ചിലിലും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്.

അർജുനെ കണ്ടെത്താൻ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മംഗളൂരുവില്‍ നിന്നും റഡാർ എത്തിച്ചാണ് സൂറത്കല്‍ എൻഐടിയില്‍നിന്നുള്ള സംഘം മണ്ണിടിഞ്ഞു വീണ സ്ഥലത്ത് പരിശോധന നടത്തുന്നത്. എന്നിട്ടും അർജുൻ എവിടെയാണെന്നതില്‍ ഒരു സൂചനയും ലഭിച്ചിട്ടില്ല. നേരത്തെ റഡാറിൽ 3 സി​ഗ്നലുകൾ ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്ക് വ്യക്തതയില്ലായെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് മഴവെള്ളം കുത്തിയൊലിച്ച് ചെളി നിറഞ്ഞിരിക്കുന്നതിനാൽ ​സി​ഗ്നൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ദേശീയപാത 66ൽ ഷിരൂരിൽ ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെയാണ്‌ കാണാതായത്‌. വാഹനം നിര്‍ത്തി വിശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. പന്‍വേല്‍- കൊച്ചി ദേശീയ പാതയില്‍ അങ്കോളയില്‍ ഒരു ചായക്കടയുടെ പരിസരത്താണ് അര്‍ജുന്റെ ലോറി നിര്‍ത്തിയിട്ടിരുന്നത്.

ചായക്കടയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. ഇവരുടെ മൃതദേഹം കണ്ടെടുത്തു. ഒരു ടാങ്കര്‍ ലോറിയിലുണ്ടായിരുന്ന രണ്ടുപേരേയും തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മറ്റൊരു കൊച്ചുകുട്ടിയുടെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങളും ആശുപത്രയിലുണ്ട്.

TAGS : ARJUN | NARENDRA MODI | KARNATAKA
SUMMARY : Arjun must be helped to find; The family sent a letter to the Prime Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *