ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബാംഗ്ലൂർ മലയാളി ഫാമിലി കോൺഫറൻസ്; ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളൂരു: വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിൽ വിസ്ഡം ബാംഗ്ലൂർ നാളെ വൈകിട്ട് 3.30 മുതല്‍ പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയച്ചു.

പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനായി ബെംഗളൂരുവില്‍ എത്തിയ കർണാടക സര്‍ക്കാര്‍ ചീഫ് ഗസ്റ്റ് കൂടിയായ യുഎഇ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡണ്ട് ഹുസൈൻ സലഫി ഷാർജയെ കമ്മിറ്റി ഭാരവാഹികളായ ഹാരിസ് ബന്നൂർ, മഹമ്മൂദ് സി.ടി, അബ്ദുറഹ്മാൻകുട്ടി എന്നിവർ ചേര്‍ന്ന് സ്വീകരിച്ചു. പരിപാടിയുടെ ഉദ്ഘാടകന്‍ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്, പീസ് റേഡിയോ സിഇഒ ഹാരിസ് ഇബ്നു സലീം വിസ്ഡം നാഷനൽ വിങ് കോര്‍ഡിനേറ്റർ റഷീദ് മാസ്റ്റർ എന്നിവർ ബെംഗളൂരുവില്‍ എത്തി. പരിപാടിയില്‍ എത്തിചേരുന്നവര്‍ക്ക് വാഹനപാർക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയതായും സ്റ്റേജ്, അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റത്തിന്‍റെ സജ്ജീകരണങ്ങള്‍ എന്നിവ പൂര്‍ത്തിയാക്കിയതായും ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയച്ചു.
<BR>
TAGS : WISDOM FAMILY CONFERENCE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *