കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

കൃഷിയിടത്തില്‍ നിന്നും കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടി; വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു

ഇടുക്കി: കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി വനം വകുപ്പ് വാച്ചറുടെ കൈക്ക് പൊള്ളലേറ്റു. ഇടുക്കി ഉപ്പുതറ പാലക്കാവ് പുത്തൻപുരയ്ക്കൻ പി ആർ പ്രസാദിനാണ് പരുക്കേറ്റത്. പാലക്കാവ് ഭാഗത്ത്‌ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആണ് സംഭവം.

ഉപ്പുതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സക്ക് ശേഷം പ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസമായി ഈ മേഖലയില്‍ കാട്ടാനകള്‍ സ്ഥിരമായി ജനവാസ മേഖലയില്‍ എത്തുന്നുണ്ടായിരുന്നു. കാട്ടാനയെ തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

TAGS : FIRECRACKERS | IDUKKI NEWS | WILD ELEPHANT
SUMMARY : Firecrackers burst while chasing the wildebeest from the farm; The forest department watcher’s hand was burnt

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *