ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ഏഴ് വർഷമായി അപാർട്മെന്റുകളിൽ നിന്ന് ഷൂ മോഷണം; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാർട്ട്‌മെൻ്റ് കോംപ്ലക്‌സുകളിൽ നിന്നും ക്ഷേത്രങ്ങളിൽ നിന്നും കഴിഞ്ഞ ഏഴ് വർഷമായി ബ്രാൻഡഡ് ഷൂസുകൾ മോഷ്ടിച്ചിരുന്ന രണ്ട് പേർ പിടിയിൽ. പതിനായിരത്തിലധികം ജോഡി ഷൂകളാണ് പ്രതികൾ ഇതുവരെ മോഷ്ടിച്ചത്. വിദ്യാരണ്യപുര സ്വദേശികളായ ഗംഗാധർ, യെല്ലപ്പ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും 715 ജോഡി ബ്രാൻഡഡ് ഷൂസുകൾ, 10 ലക്ഷം രൂപയുടെ സാധാരണ ചെരിപ്പും മറ്റ് സാധനങ്ങളും പോലീസ് കണ്ടെടുത്തു. മോഷ്ടിച്ച ചെരുപ്പുകൾ ഊട്ടിയിലും പുതുച്ചേരിയിലും മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വിൽപന നടത്തുന്നതാണ് ഇവരുടെ രീതി. മോഷ്ടിച്ച ചെരുപ്പുകൾ വിൽക്കാൻ ഞായറാഴ്ച ചന്തകളും ഉപയോഗിച്ചിരുന്നു. പ്രതികൾ രാത്രി ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് വീടുകളും ക്ഷേത്രങ്ങളും ലക്ഷ്യമാക്കി മോഷണം നടത്തുമായിരുന്നു. മോഷ്ടിച്ച ശേഷം ഇരുവരും ഇവ വൃത്തിയാക്കി കുറഞ്ഞ വിലയ്ക്ക് വിൽക്കാറാണുള്ളത്.

വിദ്യാരണ്യപുരയിലെ ബിഇഎൽ ലേഔട്ടിലെ താമസക്കാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ചോദ്യം ചെയ്യലിലാണ് ഏഴ് വർഷമായി മോഷണം നടത്തിവരികയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.

TAGS: BENGALURU | THEFT | ARREST
SUMMARY: Two arrested for stealing branded shoes from apartment over seven years

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *