നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

കേരളത്തില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തും. വണ്‍ ഹെല്‍ത്ത് മിഷനില്‍ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച ആളുടെ കുടുംബത്തിലും അയല്‍വാസികളിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് കേന്ദ്ര സംഘം പരിശോധിക്കും. സംസ്ഥാനത്തിന്‍റെ അഭ്യർഥന അനുസരിച്ച്‌ ഐസിഎംആർ , മോണോക്ലോണല്‍ ആന്‍റി ബോഡികള്‍ അയച്ചു.

രോഗി മരിക്കുന്നതിനു മുമ്പായി തന്നെ ആന്‍റിബോഡികള്‍ സംസ്ഥാനത്ത് എത്തിച്ചിരുന്നുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്‍റൈൻ ചെയ്യും. കൂടുതല്‍ സാമ്പിലുകള്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയക്കും.

TAGS : KERALA | NIPHA
SUMMARY : Nipah: Central team to Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *