മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

മയക്കുമരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

വയനാട്ടില്‍ ആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി അറസ്റ്റില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഇടമരത്തു വീട്ടില്‍ അൻവർഷായാണ് മയക്കുമരുന്നുമായി പിടിയിലായത്. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് 160.77 ഗ്രാം മെത്താഫിറ്റമിനുമായി അൻവർഷാ അറസ്റ്റിലായത്.

അഞ്ച് ലക്ഷത്തോളം രൂപ വിപണിയില്‍ വിലമതിക്കുന്നതും 20 വർഷം വരെ കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്നതുമാണ് പിടിച്ചെടുത്ത മെത്താഫിറ്റമിൻ. എക്സൈസ് ഇൻസ്പെക്ടർ കെ.വി നിധിനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മൈസൂർ – പൊന്നാനി കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനായ പ്രതിയില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

TAGS : WAYANAD | DOCTOR | ARREST
SUMMARY : Ayurvedic doctor arrested with drugs

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *