വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കുന്നതിനിടെ അച്ഛനും മകനും മരിച്ചു

വൈദ്യുതാഘാതമേറ്റ അച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്. കൃഷി സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്.

കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനാല്‍ മകനും മകളും അന്വേഷിച്ച് ചെന്നു. പിതാവ് വീണു കിടക്കുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മകള്‍ ഇത് കണ്ടു നിലവിളിച്ചതോടെ നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടു പേരുടേയും മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ്ലം, മുഹ്‌സിന.
<br>
TAGS : MALAPPURAM | ELECTROCUTION
SUMMARY : Father and son died of electrocution while rescuing the father

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *