കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ ഏറ്റുമുട്ടി

കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന ജയിലിൽ വൻ സുരക്ഷാ വീഴ്‌ച; തടവുകാർ മാരകായുധങ്ങളുമായി ജയിലിൽ ഏറ്റുമുട്ടി

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിനെ പാർപ്പിച്ചിരിക്കുന്ന തിഹാർ ജയിലിൽ വൻ സുരക്ഷാ വീഴ്‌ച. മാരകായുധങ്ങളുമായി തടവുകാർ ജയിലിൽ ഏറ്റുമുട്ടി. പരിക്കേറ്റ നാലുപേരെ ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാം നമ്പർ ജയിലിൽ ബുധൻ രാവിലെയാണ്‌ രണ്ടു ഗുണ്ടാസംഘങ്ങളിൽപ്പെട്ടവർ ഏറ്റുമുട്ടിയത്‌. ഹരിനഗർ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

ജയിലിനുള്ളിൽ കെജ്‌രിവാളിന്റെ ജീവൻ അപകടത്തിലാണെന്ന്‌ എഎപി പ്രതികരിച്ചു. ജയിലിൽ ഒന്നരവർഷത്തിനിടെ തുടർച്ചയായി കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നും കെജ്രിവാളിന്റെ ജീവൻവച്ച്‌ അധികൃതർ കളിക്കുകയാണെന്നും രാജ്യസഭാംഗം സഞ്ജയ്‌ സിങ്‌ പറഞ്ഞു. കഴിഞ്ഞ വർഷമാണ്‌ കുപ്രസിദ്ധ ഗുണ്ടകളായ തില്ലു താജ്പുരിയ, പ്രിൻസ്‌ തിയോഷിയ എന്നിവരെ ജയിലിനുള്ളിൽ എതിർ സംഘം കുത്തിക്കൊന്നത്‌.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *