പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

പാര്‍ലമെന്റിന് ബോംബിടുമെന്ന് ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; സന്ദേശം ലഭിച്ചത് മലയാളി എംപിമാർക്ക്

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഖലിസ്ഥാന തീവ്രവാദികളെന്ന് പറയപ്പെടുന്നവരിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സിപിഎമ്മിന്റെ രാജ്യസഭാ എംപിമാരായ വി. ശിവദാസിനും എഎ റഹീമിനുമാണ് ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ പേരിൽ സന്ദേശം ലഭിച്ചത്. ഞായറാഴ്ച രാത്രി ഏറെ വൈകിയായിരുന്നു സന്ദേശം.

ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ നിലനിൽപ്പ് ഭീഷണി നേരിടുകയാണ്. അവരുടെ കണ്ണും കാതും തുറക്കാനാണിത്. ഇതനുഭവിക്കേണ്ടെങ്കിൽ എംപിമാർ വീട്ടിലിരിക്കണം’ എംപിമാർ‌ ഉടൻ ഡൽഹി പോലീസിൽ വിവരം അറിയിച്ചു. ഉന്നത ഉദ്യോ​ഗസ്ഥരെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. അന്വേഷണം തുടങ്ങി. പുതിയ പാർലമെന്റിലെ ആദ്യ സമ്മേളനത്തിനിടെ ഏതാനും യുവാക്കൾ ലോക്സഭയ്ക്കുള്ളിൽ കയറിയത് വലിയ വിവാദമായിരുന്നു. പുതിയ ഭീഷണിയെത്തുടർന്ന് പാർലമെന്റിൽ സുരക്ഷ ശക്തമാക്കും.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്‌ ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും.
<BR>
TAGS : TERRORIST | BOMB THREAT | PARLIAMENT
SUMMARY : Khalistan terrorists threaten to bomb Parliament.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *