ബെംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബെംഗളൂരുവിൽനിന്ന്​ മയക്കുമരുന്ന് കടത്ത്; രണ്ടുപേർക്കെതിരെ ലുക്കൗട്ട് നോട്ടീസ്

കൊച്ചി: ആലുവയില്‍ ഒരു കിലോ എം.ഡി.എം.എ യുമായി യുവതിയെ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവര്‍ക്കെതിരായാണ് ആലുവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ജൂണിൽ പ്രത്യേക അന്വേഷകസംഘം നടത്തിയ പരിശോധനയിൽ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഒരുകിലോ എംഡിഎംഎയുമായി മംഗളൂരു മുനേശ്വര നഗര്‍ സ്വദേശിനി സർമീൻ അക്തർ (26) പിടിയിലായത്‌. ഡൽഹിയിൽനിന്ന് വാട്ടർ ഹീറ്ററിൽ ഒളിപ്പിച്ച്‌ ട്രെയിനിൽ കടത്തുകയായിരുന്നു എംഡിഎംഎ. കേസിൽ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീറും (35) പിടിയിലായി.

ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ജു​റൈ​ദും ആ​ബി​ദു​മാ​ണ് ബെംഗളൂരുവി​ൽ​നി​ന്ന്​ എം.​ഡി.​എം.​എ കൊ​ടു​ത്തു​വി​ടു​ന്ന​തെ​ന്ന്​ വെ​ളി​പ്പെ​ട്ട​ത്. ഇ​രു​വ​രും അ​വി​ടെ സ്ഥി​ര​മാ​യി ത​ങ്ങി വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ ശേ​ഖ​രി​ച്ച് ഇ​ട​നി​ല​ക്കാ​രെ ക​ണ്ടെ​ത്തി നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​ണ്​ പ​തി​വെ​ന്ന്​​ പോ​ലീ​സ്​ പ​റ​യു​ന്നു. ഇവര്‍ രണ്ടുപേരും ജൂണ്‍ 18 മുതല്‍ ഒളിവിലാണ്. ഇരുവരെയും കുറിച്ച് വിവരം ലഭിക്കുന്നവർ 94979 87114, 94979 80506 എന്നീ നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : CRIME | DRUGS CASE | ALUVA
SUMMARY : Drug smuggling from Bengaluru; Lookout notice against two persons

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *