അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

അറ്റകുറ്റപ്പണി; ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും

ബെംഗളൂരു: സുരക്ഷാ ജോലികളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണി നടക്കുന്നതിൽ ബെംഗളൂരു റൂട്ടിലോടുന്ന ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കും. ട്രെയിൻ നമ്പർ 12657 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ വൈറ്റ്ഫീൽഡിൽ സർവീസ് അവസാനിപ്പിക്കും.

ട്രെയിൻ നമ്പർ 16594 നന്ദേഡ്-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി എക്സ്പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യെലഹങ്കയിൽ അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 17392 ഹുബ്ബള്ളി-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി എക്‌സ്‌പ്രസ്, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യശ്വന്ത്പൂരിൽ അവസാനിപ്പിക്കും. ട്രെയിൻ നമ്പർ 17391 കെഎസ്ആർ ബെംഗളൂരു-ഹുബ്ബള്ളി ഡെയ്‌ലി എക്‌സ്‌പ്രസ്, ജൂലൈ 31, ഓഗസ്റ്റ് 7, 14 തീയതികളിൽ യശ്വന്ത്പുരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

ട്രെയിൻ നമ്പർ 06244 ഹൊസ്പേട്ട-കെഎസ്ആർ ബെംഗളൂരു ഡെയ്‌ലി പാസഞ്ചർ, ജൂലൈ 30, ഓഗസ്റ്റ് 6, 13 തീയതികളിൽ സർവീസ് യശ്വന്ത്പുരം വരെയായിരിക്കും. ട്രെയിൻ നമ്പർ 06243 കെഎസ്ആർ ബെംഗളൂരു-ഹോസ്പേട്ട ഡെയ്‌ലി പാസഞ്ചർ സ്പെഷൽ, ജൂലൈ 31, ഓഗസ്റ്റ് 7, 14 തീയതികളിൽ സർവീസ് യശ്വന്ത്പുരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.

TAGS: BENGALURU | TRAIN | CANCELLATION
SUMMARY: Partial cancellation of trains in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *