റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി (വീഡിയോ)

റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം; 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി (വീഡിയോ)

മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചിട്ടത്. മധ്യപ്രദേശിലെ മംഗാവ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം.

രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. രണ്ട് പ്രതികള്‍ ഒളിവിലെന്നും റേവ പോലീസ് അറിയിച്ചു. 2 കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നും വിശദീകരണം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

റോഡുപണിക്കായി മണ്ണും ചരലുമായെത്തിയ ട്രക്കിനു സമീപം ഇരുവരും ഇരിക്കുകയായിരുന്നു. പ്രതിഷേധം തുടർന്നതോടെണ് ട്രക്കിലെ മണ്ണ് ഇവരുടെ ദേഹത്തേക്ക് ഇട്ടത്. തുടർന്ന് നാട്ടുകാർ ഇവരെ രക്ഷിക്കുകയായിരുന്നു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് അക്രമത്തിന് ഇരയായവർ നല്‍കിയ പരാതിയില്‍ പറയുന്നു.

TAGS : MADHYAPRADESH | PROTEST
SUMMARY : Protest against road construction; 2 women buried alive in soil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *