ബെംഗളൂരു: ഡെക്കാണ്‍ കള്‍ച്ചറല്‍ സൊസൈറ്റി മലയാളം മിഷന്‍ കണിക്കൊന്ന, സൂര്യകാന്തി ക്ലാസ്സുകളിലേക്കുള്ള പ്രവേശനോത്സവവും, കണിക്കൊന്ന പരീക്ഷ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. സൊസൈറ്റി പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ജി. ജോയ് അധ്യക്ഷത വഹിച്ചു. രമ രാധാകൃഷ്ണന്‍, ജലജ രാമചന്ദ്രന്‍, അര്‍ച്ചന, കെ. രാജേന്ദ്രന്‍, വി. സി. കേശവമേനോന്‍ എന്നിവര്‍ സംസാരിച്ചു. ശ്രേയ രമേഷ്, രമിത രമേഷ് എന്നിവര്‍ കവിതകള്‍ ആലപിച്ചു. വിദ്യാര്‍ത്ഥികള്‍ ഇടശ്ശേരിയുടെ പൂതപ്പാട്ട് എന്ന കവിതയുടെ നടനാവിഷ്‌കാരവും നടത്തി.
<br>
TAGS : MALAYALAM MISSION

Posted inASSOCIATION NEWS
