മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ശിവകുമാർ

മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിലെ മാളുകൾക്ക് പുതിയ മാർഗനിർദേശം ഉടൻ പുറത്തിറക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. അടുത്തിടെ നഗരത്തിലെ ജിടി വേൾഡ് മാളിൽ വസ്ത്രധാരണത്തിൻ്റെ പേരിൽ കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മാളുകൾക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ മാർഗനിർദേശം നൽകുമെന്ന് ശിവകുമാർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഏഴ് ദിവസത്തേക്ക് മാൾ ഏഴ് ദിവസത്തേക്ക് അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. നഗരത്തിലെ മറ്റു ചില മാളുകളിൽ ഇതിന് മുമ്പും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു. വസ്ത്രധാരണം, പ്രവേശനം ഇത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ സർക്കാർ ഉടൻ തീരുമാനിക്കും. ഇത് സംബന്ധിച്ച് ബിബിഎംപിയുമായി ചർച്ച നടത്തുമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: KARNATAKA | MALL
SUMMARY: New guidelines for bengaluru malls soon

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *