സിയാച്ചിനിൽ ആദ്യ വനിതാ ആർമി ഓഫീസറായി മൈസൂരു സ്വദേശിനിക്ക് നിയമനം

സിയാച്ചിനിൽ ആദ്യ വനിതാ ആർമി ഓഫീസറായി മൈസൂരു സ്വദേശിനിക്ക് നിയമനം

ബെംഗളൂരു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഹിമാനിയിൽ വനിതാ ഓഫീസറായി നിയമിതയായി മൈസൂരു സ്വദേശിനിയായ ആർമി ക്യാപ്റ്റൻ സി. ടി.സുപ്രീത.

മൈസൂരു വല്ലഭായ് നഗറിൽ താമസിക്കുന്ന സുപ്രീത ജെഎസ്എസ് കോളേജിൽ നിന്നാണ് എൽഎൽബി പഠനം പൂർത്തിയാക്കിയത്. ഹുൻസൂർ, എച്ച്‌.ഡി. കോട്ടെ, കെ.ആർ. നഗർ, മൈസൂരു എന്നിവിടങ്ങളിലാണ് സ്കൂൾ വിദ്യാഭ്യാസം. നാഷണൽ കേഡറ്റ് കോർപ്‌സ് (എൻസിസി) എയർ വിംഗിൽ സി സർട്ടിഫിക്കറ്റും പൂർത്തിയാക്കി. അഖിലേന്ത്യാ വായു സൈനിക് ക്യാമ്പിൽ കർണാടകയെ പ്രതിനിധീകരിച്ച് 2016ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിലും പങ്കെടുത്തിട്ടുണ്ട്.

തലക്കാട്ടിലെ പോലീസ് സബ് ഇൻസ്‌പെക്ടർ തിരുമലേഷിൻ്റെയും വീട്ടമ്മയായ നിർമലയുടെയും മകളാണ്. 2021ലാണ് ലെഫ്റ്റനൻ്റായി കമ്മീഷൻ ചെയ്തത്. അനന്ത്‌നാഗ്, ജബൽപുർ, ലേ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നേരത്തെ നിയമിതയായിട്ടുണ്ട്.

TAGS: KARNATAKA | SIACHIN | ARMY
SUMMARY: Army Captain from Mysuru is first woman officer to be posted at Siachen

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *