ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം 12 കിലോമീറ്റര്‍ അകലെ നിന്ന് കണ്ടെത്തി

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 12 കിലോമീറ്റർ ദൂരെ ഗോകർണയിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയത് സന്ന ഹനുമന്തപ്പ എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയില്‍ വെള്ളം ഉയർന്നപ്പോള്‍ കാണാതായവരില്‍ ഒരാളാണ് സന്ന ഹനുമന്തപ്പ.

മണ്ണിടിച്ചിലില്‍ വീട് തകർന്നപ്പോള്‍ സ്ത്രീ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇത്തരത്തില്‍ കാണാതായ നാല് പേരില്‍ ഒരാളാണ് ഇവർ. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. അതേസമയം കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടു ദിവസമായി. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച്‌ അര്‍ജുനായുള്ള തിരച്ചില്‍ നടത്തും.

ഇന്നു മുതല്‍ പുഴ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടക്കുക. സൈന്യത്തിന്‍റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കി.

TAGS : LAND SLIDE | DEADBODY | KARNATAKA
SUMMARY : Body of woman missing in Shirur landslide found 12 km away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *