യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

യാത്രയ്ക്കിടെ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചെന്നൈ: യാത്രയ്ക്കിടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രികന്‍ മരിച്ചു. 36കാരനായ രജിനിയാണ് മരിച്ചത്. മധുര-പരംകുടി ഹൈവേയിലാണ് അപകടം സംഭവിച്ചത്. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്.

വഴിയില്‍ വെച്ച്‌ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ രജിനിയുടെ തലയ്ക്കാണ് പരുക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹയാത്രക്കാരനും പരുക്കുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGS : TAMILNADU | MOBILE PHONE | ACCIDENT | DEAD
SUMMARY : Mobile phone exploded while traveling; The youth lost control and died after the bike overturned

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *