അന്ത്യോദയ എക്‌സ്പ്രസ് 10 ദിവസത്തേക്ക് റദ്ദാക്കി

അന്ത്യോദയ എക്‌സ്പ്രസ് 10 ദിവസത്തേക്ക് റദ്ദാക്കി

അന്ത്യോദയ എക്‌സ്‌പ്രസ് ട്രെയിൻ പത്ത് ദിവസത്തേയ്ക്ക് റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. താംബരത്തിനും നാഗർകോവിലിനുമിടയില്‍ സർവീസ് നടത്തുന്ന ട്രെയിനാണ് റദ്ദാക്കിയത്. പാതയില്‍ വികസന പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ സർവീസ് താത്‌കാലികമായി നിർത്തുന്നുവെന്നാണ് റെയില്‍വേയുടെ വിശദീകരണം.

സാധാരണയായി താംബരത്ത് നിന്ന് നാഗർകോവിലിലേക്ക് രാത്രി 11 മണിക്ക് പുറപ്പെടുന്ന അന്ത്യോദയ എക്‌സ്‌പ്രസ് ജൂലായ് 23 മുതല്‍ ജൂലായ് 31 വരെ താത്‌കാലികമായി സർവീസ് നടത്തില്ല. അതുപോലെ, നാഗർകോവില്‍-താംബരം സർവീസ് ജൂലായ് 22 മുതല്‍ മാസാവസാനം വരെ റദ്ദാക്കി. ഈ കാലയളവില്‍, താംബരത്ത് നിന്ന് വൈകിട്ട് 7.30ന് പുറപ്പെടുന്ന ട്രെയിൻ ജൂലായ് 24, 28, 29, 31 തീയതികളില്‍ ചെന്നൈ എഗ്മോറില്‍ നിന്ന് വൈകിട്ട് ഏഴ് മണിക്ക് പുറപ്പെടും.

അതുപോലെ, സാധാരണയായി വൈകുന്നേരം 4.30ന് പുറപ്പെടുന്ന നാഗർകോവിലില്‍ നിന്ന് താംബരത്തേക്കുള്ള ട്രെയിൻ ജൂലായ് 22, 23, 25, 29, 30 തീയതികളില്‍ താംബരത്തിന് പകരം ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും. താംബരത്ത് എഞ്ചിനീയറിംഗ്, സിഗ്നല്‍ മെച്ചപ്പെടുത്തല്‍ ജോലികള്‍ നടക്കുന്നതിനാല്‍ ചെന്നൈയിലേക്കുള്ള മറ്റ് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയോ വൈകുകയോ ചെയ്യുമെന്നും റെയില്‍വേ അറിയിച്ചു.

സെങ്കോട്ടൈ-താംബരം എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 20684) ജൂലായ് 22, 24,26,27,29,31 തീയതികളില്‍ വില്ലുപുരത്ത് താത്‌കാലികമായി നിർത്തിയിടും. താംബരം-സെങ്കോട്ടൈ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ 20683) താംബരത്തിന് പകരം ജൂലായ് 24,25,28,30 തീയതികളില്‍ വില്ലുപുരത്തുനിന്ന് പുറപ്പെ‌ടും.

റെയില്‍വേ സേവനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും ലക്ഷ്യമിട്ടാണ് പ്രവർത്തനങ്ങളെന്നും ട്രാക്കുകളും സിഗ്നലുകളും മെച്ചപ്പെടുത്തുന്നതിന് മാറ്റങ്ങള്‍ ആവശ്യമാണെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാർ മാറ്റങ്ങള്‍ അനുസരിച്ച്‌ യാത്രകള്‍ ക്രമീകരിക്കണമെന്നും പുതിയ വിവരങ്ങള്‍ക്കായി റെയില്‍വേ വെബ്‌സൈറ്റ് സന്ദർശിക്കാനും റെയില്‍ അറിയിച്ചു.

TAGS : ANTYODAYA EXPRESS | CANCELLED
SUMMARY : Antyodaya Express canceled for 10 days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *