രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

രേണുകസ്വാമി കൊലക്കേസ്; നടൻ ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദർശൻ തോഗുദീപയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ദർശൻ കഴിയുന്നത്. പനി അധികമായതിനാലാണ് ദർശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിൽ ആശുപത്രിയിൽ തന്നെയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജയിലിൽ നൽകിയ ഭക്ഷണമാണ് ദർശന്റെ ആരോഗ്യനില വഷളാകാൻ കാരണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. വീട്ടിൽ പാകം ചെയ്ത ഭക്ഷണവും ബെഡ് ഷീറ്റും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. ഈ വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കഴിഞ്ഞ മൂന്ന് ദിവസമായി ദർശന് ആരോഗ്യപ്രശ്‌നങ്ങളും പനിയും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ദർശൻ ഉൾപ്പെടെ കെട്ടിൽ ഉൾപ്പെട്ട 17 പേരുടെ ജുഡീഷ്യൽ കസ്റ്റഡി ഓഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Actor Darshan develops a fever in jail admitted

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *