സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

സംസ്ഥാനത്ത് പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കും

ബെംഗളൂരു: കർണാടകയിൽ പുതിയ ടൂറിസം നയം ഉടൻ നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്‌.കെ. പാട്ടീൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഒരു പുതിയ ടൂറിസം നയം കൊണ്ടുവരാനാണ് സർക്കാർ പദ്ധതിയിടുന്നത്. ക്ഷേത്ര ടൂറിസം, സാഹസിക (adventure) ടൂറിസം, വിനോദസഞ്ചാരം, ഇക്കോ ടൂറിസം, വിദ്യാഭ്യാസ, കാർഷിക ടൂറിസം എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായാണ് നയം നടപ്പാക്കുക. എല്ലാ മേഖലയ്ക്കും പുതിയ നയത്തിൽ പ്രാധാന്യം ലഭിക്കുമെന്നും പാട്ടീൽ പറഞ്ഞു.

കർണാടകൈയിൽ 320 കിലോമീറ്റർ തീരപ്രദേശമുണ്ട്. ഈ മേഖലയിൽ 40 നോഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയുടെ വികസനത്തിനായി നൂതന പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളും അടിസ്ഥാന സൗകര്യങ്ങളും തീരപ്രദേശ മേഖലയും വികസിപ്പിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിലെ ക്ഷേത്ര ടൂറിസത്തിന് ലഭ്യമായ സൗകര്യങ്ങളെയും സംഭാവനകളെയും മികച്ച രീതിയിൽ ഉപയോഗിക്കും. സംസ്ഥാനത്ത് ക്ഷേത്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | TOURISM
SUMMARY: Karnataka to come out with a new tourism policy soon, says Minister H K Patil

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *