മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

മെട്രോ നിർമാണത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർക്ക് ദാരുണാന്ത്യം

ബെംഗളൂരു: യെലഹങ്കയിൽ മെട്രോ പാത നിർമാണത്തത്തിനിടെ തൂണിൽ നിന്നും താഴെ വീണ് എഞ്ചിനീയർ മരിച്ചു. ബീദർ ബസവ കല്യാണ്‍ സ്വദേശി രേവണ്ണ സിദ്ധയ്യ (25) ആണ് മരിച്ചത്. കോഗിലു ക്രോസിനും റൈതാര സന്തേയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന മെട്രോ പില്ലർ സി 6 ലാണ് അപകടമുണ്ടായത്. തൂണിൻ്റെ പണിയെടുക്കുന്നതിനിടെ സിദ്ധയ്യ 20-30 അടി ഉയരത്തിൽ നിന്ന് തെന്നി വീഴുകയായിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്.

സംഭവത്തില്‍ മെട്രോ നിര്‍മ്മാണ കമ്പനിക്കെതിരെ പരാതിയുമായി സിദ്ധയ്യയുടെ കുടുംബം രംഗത്തെത്തി. മതിയായ സുരക്ഷാ സംവിധാനമില്ലാത്ത നിർമാണമാണ് അപകടത്തിന് കാരണമെന്ന് പോലീസില്‍ നല്‍കിയ പരാതിയിൽ ആരോപിച്ചു.
<BR>
TAGS : NAMMA METRO | ACCIDENT
SUMMARY : During the construction of the metro, the engineer fell down from the pillar and met a tragic end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *