നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബന്ധുവായ യുവാവ് പിടിയിൽ

ബെംഗളൂരു: നാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കെംഗേരി സ്വദേശി ഇർഫാൻ (34) ആണ് പിടിയിലായത്. ശനിയാഴ്ചയാണ് ഖാൻ പെൺകുട്ടിയുടെ വീട്ടിലെത്തി ഐസ്ക്രീം വാങ്ങാനെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ഈ സമയം മാതാപിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവർ തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാതിരുന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് അന്വേഷണത്തിൽ ഇർഫാനൊപ്പം കുട്ടി പോയതായി നാട്ടുകാർ പറഞ്ഞു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ചൊവ്വാഴ്ച തിപ്പഗൊണ്ടനഹള്ളിക്ക് സമീപം കുട്ടിയുടെ അർദ്ധനഗ്നമായ മൃതദേഹം കണ്ടെത്തി. പരിശോധനയിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. തുടർന്ന് ഇർഫാനെ അറസ്റ്റ് ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാൾക്കെതിരെ നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിനും, പോക്സോ പ്രകാരവും മാഗഡി പോലീസ് ഖാനെതിരേ കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | ARREST
SUMMARY: 34-year-old man arrested for sexually assaulting, murdering minor in Bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *