കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി

കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി

കരുവന്നൂർ കള്ളപ്പണക്കേസില്‍ സംഘത്തലവന് മാറ്റം. കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡല്‍ഹിയിലെ ഇ‍ഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂർ കേസിന്റെ അന്വേഷണ മേല്‍നോട്ടം.

കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റൻ്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും.

ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്‌, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ്.

TAGS : KARUVANNUR BANK FRAUD CASE | POLICE | INVESTIGATION
SUMMARY : Karuvannur Black Money Deal: Head of Investigation Team Changed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *