കണ്ണൂരില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂരില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് പിടിയില്‍

കണ്ണൂർ: ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. പയ്യന്നൂർ രാമന്തളി സ്വദേശി രാജേഷാണ് പിടിയിലായത്. പരിക്കേറ്റ വിനയ ഇവരുടെ ആറ് വയസുകാരൻ മകൻ എന്നിവർ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തലയില്‍ വെട്ടേറ്റ വിനയ ഗുരുതരാവസ്ഥയിലാണ്. ഭാര്യയുമായുണ്ടായ വഴക്കിനിടെ പ്രകോപിതനായ രാജേഷ് വാക്കത്തികൊണ്ട് ഇവരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അമ്മയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച ആറ് വയസുകാരന്റെ കഴുത്തിനും വെട്ടേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇരുവരയെും കണ്ണൂർ ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

TAGS : KANNUR, HUSBAND, ATTACK, WIFE,
SUMMARY : Attempt to kill wife and son in Kannur; Husband arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *